പള്ളിത്താഴത്ത് അങ്കണവാടിക്ക് പുതിയ കെട്ടിടമായി

Posted on: 09 Sep 2015പിറവം: പാമ്പാക്കുട പള്ളിത്താഴത്ത് നിര്‍മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. പള്ളിത്താഴത്ത് കഴിഞ്ഞ മൂന്ന് കൊല്ലമായി ജീര്‍ണിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് 12 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍നിന്നും ലഭ്യമാക്കിയ മൂന്ന് സെന്റ് സ്ഥലത്താണ് അങ്കണവാടി നിര്‍മിച്ചത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി.എന്‍. ഏലിയാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോയി എന്നിവരും ഐ.സി.ഡി.എസ് ഭാരവാഹികളും ഗ്രാമപഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഒ.എന്‍. മണി സ്വാഗതവും രാജേഷ് ഹാബേല്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam