പാറേപ്പീടിക അങ്കണവാടിക്ക് തറക്കല്ലിട്ടു

Posted on: 09 Sep 2015



കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പുളിഞ്ചോട് പാറേപ്പീടിക 107-ാം നമ്പര്‍ അങ്കണവാടി മന്ദിരത്തിന് തറക്കല്ലിട്ടു.
8 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി നടത്തി. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ എം.എ. വര്‍ഗീസ്, റീന മത്തായി, ഉഷ ഗോപിനാഥ്, സി.ഡി. പത്മാവതി, എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam