മുളക്കുളം സഹ. ബാങ്കില്‍ പച്ചക്കറി കൃഷി വിളവെടുത്തു
Posted on: 09 Sep 2015
പിറവം: മുളക്കുളം സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. സഹകാരികള്‍ക്ക് പലിശ രഹിത വായ്പയും പച്ചക്കറി വിത്തുകളും ലഭ്യമാക്കിയ ബാങ്ക്, ബാങ്കിന്റെ മട്ടുപ്പാവില്‍ സ്വന്തമായി പച്ചക്കറി കൃഷി നടത്തുകയും ചെയ്തു. ബാങ്കിന്റെ മട്ടുപ്പാവില്‍ 120 ഗ്രോബാഗുകളിലായി വെണ്ട, പയര്‍, വഴുതന, ചീനി, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. ബാങ്ക് പ്രസിഡന്റ് അഡ്വ. സഖറിയ വര്‍ഗീസ് ഇവയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഭരണസമിതിയംഗങ്ങളായ ജോസഫ് കെ. പുന്നൂസ്, അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്, പ്രശാന്ത് മമ്പുറത്ത്, ജോര്‍ജ് സി. പോള്‍, ലിന്റ ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.