വിവരാവകാശം: കോടതിച്ചെലവിനുള്ള നിര്‍ദേശം റദ്ദാക്കി

Posted on: 09 Sep 2015കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വികസനം സംബന്ധിച്ച നിവേദനത്തെക്കുറിച്ച് ശരിയായ വിവരം നല്കാതിരുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥര്‍ അപേക്ഷകന് കോടതിച്ചെലവ് നല്‍കണമെന്ന നിര്‍ദേശം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഫയലിലെ വിവരം നല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കൊടുത്തിട്ടുണ്ടെന്നും അതിലെ വിവരം ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നില്ലെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കടവന്ത്ര ജവാഹര്‍ നഗറില്‍ മന്ദാട്ടില്‍ കുമാറിന് 3000 രൂപ കോടതിച്ചെലവായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ കേന്ദ്ര വിവരാവകാശ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ ശശി തരൂരിന് നല്‍കിയ നിവേദനത്തിന്റെ അവസ്ഥയെന്താണ് എന്ന വിവരമാണ് അപേക്ഷകന്‍ തേടിയത്.

More Citizen News - Ernakulam