സി.പി.എം. സായാഹ്ന ധര്‍ണ
Posted on: 09 Sep 2015
കൂത്താട്ടുകുളം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി. കൂത്താട്ടുകുളത്ത് സി.പി.എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി.
തിരുമാറാടിയില്‍ സി.എന്‍. പ്രഭകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എ. സുരേന്ദ്രന് അധ്യക്ഷനായി. പാലക്കുഴയില്‍ എന്‍.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജോഷി സ്കറിയ അധ്യക്ഷനായി.