കൗണ്‍സലര്‍ നിയമനം

Posted on: 09 Sep 2015കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളായ ഗവ. ചില്‍ഡ്രന്‍സ് ഹോം, ഗവ. ഒബ്‌സര്‍വേഷന്‍ ഹോം എന്നിവിടങ്ങളിലേക്കു കൗണ്‍സലര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എറണാകുളം ജില്ലക്കാര്‍ ആയിരിക്കണം.
യോഗ്യത: സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 40 വയസ്സ്. വിവരങ്ങള്‍ക്ക് : 0484 2609177.

More Citizen News - Ernakulam