പി.ടി. ചാക്കോ ജന്മശതാബ്ദി വര്‍ഷ സമാപന സമ്മേളനം 11 ന്‌

Posted on: 09 Sep 2015കൊച്ചി: മുന്‍ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ ജന്മശതാബ്ദി വര്‍ഷ സമാപന സമ്മേളനം 11 ന് എറണാകുളം ടൗണ്‍ഹാളില്‍ നടത്തുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.30 ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം നിര്‍വഹിക്കും. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷത വഹിക്കും.
ഭരണഘടനാ നിര്‍മാണ അസംബ്ലി, ഒന്നാം ലോക്‌സഭ, കേരള നിയമസഭ, തിരുകൊച്ചി നിയമസഭ എന്നീ നിയമ നിര്‍മാണ സഭകളില്‍ പി.ടി. ചാക്കോ നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങള്‍ അടങ്ങിയ 'പി.ടി. ചാക്കോ ദി പാര്‍ലമെന്റേറിയന്‍' എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനവും എബ്രഹാം മാത്യു പി.ടി. ചാക്കോയെ കുറിച്ച് രചിച്ച 'ചതിയും മൃതിയും' എന്ന പുസ്തകത്തിന്റെ പ്രകാശനവും അരുണ്‍ ജെയ്റ്റ്‌ലി നിര്‍വഹിക്കും.

More Citizen News - Ernakulam