ആനവേട്ട: ഒരാള്‍ കൂടി അറസ്റ്റില്‍
Posted on: 09 Sep 2015
കോതമംഗലം: ആനവേട്ട കേസില്‍ മുഖ്യപ്രതി അയ്ക്കരമറ്റം വാസുവിന്റെ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റില്‍. ഇതോടെ ആനവേട്ട കേസില്‍ മുപ്പത് പ്രതികള്‍ അറസ്റ്റിലായി. ഒമ്പത് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. അടിമാലി ഇരുമ്പുപാലം പടികപ്പിന് സമീപം ആദിവാസിക്കുടിയിലെ ഗാന്ധി രാജന് (35) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.
അതിരപ്പിള്ളി റേഞ്ചിലെ ഊളാശ്ശേരി വനാന്തരത്തിലും തുണ്ടം റെയ്ഞ്ചിലും രാജന് ആനവേട്ടയ്ക്ക് വാസുവിനൊപ്പം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോതമംഗലം കോടതിയില്‍ കീഴടങ്ങിയ പടിക്കപ്പ് കന്നുകുടിയില് കെ.കെ. ഷിബുവിന്റെ മൊഴിയില്‍ നിന്നാണ് രാജനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഷിബുവിന്റെ അയല്‍ക്കാരനാണ് രാജന്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.