കലൂര്‍ കരയോഗം ഓണാഘോഷം

Posted on: 08 Sep 2015



കൊച്ചി: കലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. പ്രസിഡന്റ് എന്‍. ഉണ്ണികൃഷ്ണന്‍നായര്‍ എന്‍.എസ്.എസ്. പതാകയുയര്‍ത്തി. ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സോമശേഖരന്‍, സെക്രട്ടറി ഡി. കൃഷ്ണന്‍കുട്ടിനായര്‍, വനിതാസമാജം പ്രസിഡന്റ് ലേഖാ ബാലചന്ദ്രന്‍, സെക്രട്ടറി കെ.ടി. രാധിക എന്നിവര്‍ സംസാരിച്ചു.
ഭാരത സര്‍ക്കാറിന്റെ 'വിദ്യാര്‍ഥിവിജ്ഞാന്‍ മന്ഥന്‍' അവാര്‍ഡ് നേടിയ നിഖില്‍ ശ്രീരാജിനെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് ഇ. കുമാരന്‍ നന്ദി പറഞ്ഞു.

More Citizen News - Ernakulam