പണ്ടാരച്ചിറ കോളനി പട്ടയസമരത്തിന് ബി.ജെ.പി. തുടക്കം കുറിച്ചു

Posted on: 08 Sep 2015കടവന്ത്ര: 40 വര്‍ഷത്തോളമായി പട്ടയം ലഭിക്കാത്ത പണ്ടാരച്ചിറ കോളനി നിവാസികളോട് കാട്ടുന്ന വിവേചനം അവസാനിപ്പിച്ച് എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു ആവശ്യപ്പെട്ടു.
പണ്ടാരച്ചിറ കോളനി നിവാസികള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റിയും ബി.ജെ.പി. കടവന്ത്ര ഏരിയാ കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ എളംകുളം വില്ലേജ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി.സതീശന്‍, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, ജില്ലാ സെക്രട്ടറി സഹജ ഹരിദാസ്, മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജേഴ്‌സണ്‍ എളംകുളം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam