പുരാണ പ്രശ്നോത്തരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി
Posted on: 08 Sep 2015
മാതൃഭൂമി - കരിവേലിമറ്റം ചിട്ടീസ്
കൊച്ചി: മാതൃഭൂമിയും കരിവേലിമറ്റം ചിട്ടീസും ചേര്‍ന്ന് തൃക്കാക്കര മഹാക്ഷേത്രത്തില്‍ നടത്തിയ പുരാണ പ്രശ്നോത്തരിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് 5 ദിവസങ്ങളിലായി നടത്തിയ മത്സരത്തില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. കരിവേലിമറ്റം ചിട്ടീസിന്റെ തൃക്കാക്കര ശാഖയില്‍ കരിവേലിമറ്റം ചിട്ടീസ് മാനേജിങ് ഡയറക്ടര്‍ നവാസ് കെ.കെ. സമ്മാനങ്ങള്‍ നല്കി. മാതൃഭൂമി കൊച്ചി സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.എ. ശ്രീജിത്ത് സംബന്ധിച്ചു.