എറണാകുളം കരയോഗം വേദാന്ത പഠന ക്ലാസ്‌

Posted on: 08 Sep 2015



കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടിഡിഎം ഹാളില്‍ വേദാന്ത പഠന ക്ലാസ്സുകള്‍ ആരംഭിച്ചു. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.കെ. മേനോന്‍, ആചാര്യന്‍ കെ.ആര്‍. നമ്പ്യാര്‍, കെ. രഘുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹാഭാഗവതം ഏകാദശ സ്‌കന്ധം, നാരായണീയം മുതലായ ആധ്യാത്മിക ഗ്രന്ഥങ്ങളെ അധികരിച്ച് ആചാര്യന്‍ കെ.ആര്‍. നമ്പ്യാരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ക്ലാസ്സുകളുണ്ടായിരിക്കും.

More Citizen News - Ernakulam