അങ്കണവാടി െകട്ടിടം ഉദ്ഘാടനം

Posted on: 08 Sep 2015



തൃപ്പൂണിത്തുറ: നഗരസഭ 48-ാം വാര്‍ഡില്‍ തൈക്കാട്ടു ക്ഷേത്രത്തിനുസമീപം പുതുതായി പണിത അങ്കണവാടി െകട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ തിലോമത്തമ സുരേഷ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി.ബി. സതീശന്‍, പ്രതിപക്ഷനേതാവ് സി.എന്‍. സുന്ദരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി വെള്ളയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ 15 ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടി കെട്ടിടം പണിതത്.

More Citizen News - Ernakulam