സി.പി.എം. ധര്‍ണ നടത്തി
Posted on: 08 Sep 2015
തൃപ്പൂണിത്തുറ: ആര്.എസ്.എസിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സി.പി.എം. തൃപ്പൂണിത്തുറ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സ്റ്റാച്ച്യു കവലയില്‍ സായാഹ്ന ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.എല്‍. തിലകന് അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രന്, പി.എന്‍. ശിവരാമന് എന്നിവര്‍ പ്രസംഗിച്ചു.