എസ്.എന്‍.ഡി.പി.ശാഖ പ്രതിഷേധ റാലി നടത്തി

Posted on: 08 Sep 2015



മാമല : ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് നിശ്ചല ദൃശ്യം അവതരിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മാമല എസ്എന്‍ഡിപി ശാഖ പ്രതിഷേധപ്രകടനം നടത്തി. മാമലയില്‍ നിന്ന് ആരംഭിച്ച് തിരുവാങ്കുളം ശാസ്താംമുകള്‍ ചുറ്റി മാമലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എസ്എന്‍ഡിപി യോഗം താലൂക്ക് വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. എ.കെ. രാജീവ് അദ്ധ്യക്ഷനായി. കെ.പി. തങ്കപ്പന്‍ സംസാരിച്ചു.

More Citizen News - Ernakulam