ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു.

Posted on: 08 Sep 2015



എലൂര്‍: ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതില്‍ ഹിന്ദു ഐക്യവേദിയും മറ്റ് സംഘടനകളും പ്രതിഷേധിച്ചു. നാറാണത്ത് നടന്ന പ്രതിഷേധത്തിന് ഗിരീഷ്, കെ.കെ വേലായുധന്‍, കെ.എം.മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാട്ടുപുരയ്ക്കല്‍ വടക്കും ഭാഗത്ത് നടന്ന പ്രതിഷേധത്തിന് ബി.മധുസൂദനന്‍ നായര്‍, പി.ടി. രാജേഷ്, ആര്‍.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിഴക്കുംഭാഗം കുറ്റിക്കാട്ടുകര എസ്.എന്‍.ഡി.പി. യും ഹിന്ദു ഐക്യ വേദിയും സംയുക്ത പ്രതിഷേധം നടത്തി.ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി ത്രിദീപന്‍, എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറി അലുപുരം ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam