രക്തദാന ക്യാമ്പ് നടത്തി

Posted on: 08 Sep 2015കൊച്ചി: ജീവകാരുണ്യ സന്ദേശവുമായി എറണാകുളം ചിന്മയ വിദ്യാപീഠ് കോളേജിലെ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥി സമൂഹത്തിന് മാതൃകയാകുന്നു. കോളേജ് ജനറല്‍ സെക്രട്ടറി അര്‍ജുന്‍ വി.വി. തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്ന് രക്തദാനക്യാമ്പ് ഒരുക്കി. എറണാകുളം ഐ.എം.എ., കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
ക്യാമ്പിന് മുന്നോടിയായി കോളേജിലെ 1000 ത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്തദാനം-ജീവന്‍ദാനം എന്ന വിഷയം ആസ്​പദമാക്കി ക്ലാസുണ്ടായിരുന്നു. നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതിയംഗം എം. രഞ്ജിത്കുമാര്‍ ക്ലാസ് നയിച്ചു. രക്തദാന ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ ടി.എന്‍. രാമകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. പ്രസന്ന അധ്യക്ഷത വഹിച്ചു.
കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ലാലി പത്മാവതി, യൂണിയന്‍ ചെയര്‍മാന്‍ അര്‍ജുന്‍ ഷേണായി, ജനറല്‍ സെക്രട്ടറി അര്‍ജുന്‍ വി.വി., ജെര്‍മയി ചാള്‍സ്, ആരണ്‍ എന്നിവര്‍ സംസാരിച്ചു.
രക്തദാനത്തിന്റെ ഉദ്ഘാടനം കോളേജ് യൂണിയന്‍ സെക്രട്ടറി അര്‍ജുന്‍ വി.വി. രക്തം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്തം ദാനം ചെയ്തു.

More Citizen News - Ernakulam