മത്സ്യത്തൊഴിലാളി പണിമുടക്കും മാര്‍ച്ചും 11ന്‌

Posted on: 08 Sep 2015



ചെല്ലാനം ഹാര്‍ബര്‍ വികസനം

തോപ്പുംപടി:
ചെല്ലാനം ഫിഷറീസ് ഹാര്‍ബറിലേക്കുള്ള റോഡിന് ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും. തുടര്‍ന്ന് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.
റോഡ് വഴിയുള്ള ഗതാഗതം സ്വകാര്യവ്യക്തികള്‍ തടസ്സപ്പെടുത്തുന്നതിനാല്‍, ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കി നിര്‍മിച്ച ഹാര്‍ബറിലേക്ക് വഴിയുണ്ടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ പി.പി. വിത്സന്‍, വി.ഡി. മജീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നതുവരെ തുടര്‍ച്ചയായി സമരം സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.

More Citizen News - Ernakulam