ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം

Posted on: 08 Sep 2015



കുന്നുകര: കണ്ണൂരില്‍ ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി.യുടെയും യൂത്ത്മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ കുന്നുകരയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുന്നുകര, മാഞ്ഞാലി, തേലത്തുരുത്ത്, വയല്‍ക്കര, അടുവാശ്ശേരി ശാഖകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാഞ്ഞാലിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കുന്നുകര ജംഗ്ഷനില്‍ സമാപിച്ചു. പി.ജി. രാജീവ്, എന്‍.എല്‍. സാജന്‍, സുനില്‍ കുമാര്‍, രതീഷ് ചില്ലിക്കൂട്ടത്തില്‍, ടി.ബി. ഗോപാലകൃഷ്ണന്‍, സുധീഷ് സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam