മന്ത്രി രമേശ് ചെന്നിത്തല ഹജ്ജ്്് ക്യാമ്പ്്് സന്ദര്‍ശിച്ചു
Posted on: 08 Sep 2015
നെടുമ്പാശ്ശേരി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിലെ കണ്ണികളാകാന്‍ കഴിഞ്ഞത് ഹാജിമാരുടെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പില്‍ എത്തി ഹാജിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ അഭിലാഷ പൂര്‍ത്തീകരണമായ ഹജ്ജ് കര്‍മ്മം ദൈവത്തിന്റെ കാരുണ്യം പകര്‍ന്നു നല്കുന്ന പുണ്യ കര്‍മ്മമാണ്. അതുകൊണ്ട് തന്നെ നന്മയുടെ പാതയിലേക്ക് ജനങ്ങളെ നയിക്കാനുള്ള ബാധ്യത ഹാജിമാര്‍ക്ക് ഉണ്ടെന്ന് അദ്ദേഹം ഹാജിമാരെ ഓര്‍മ്മിപ്പിച്ചു. ഹാജിക്ക് ലഭിക്കുന്ന മാനവിക മൂല്യം അതുല്യമാണെന്നും മാനവ രാശിയുടെ പുരോഗതിക്കും മനുഷ്യ നന്മക്കും വേണ്ടി ഓരോ ഹാജിയും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ദിലീപ് കപ്രശ്ശേരി എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു.