കണയന്നൂര്‍ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി

Posted on: 08 Sep 2015



കൊച്ചി: സി.പി.എം. പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുദേവനെ കുരിശ്ശിലേറ്റി അധിക്ഷേപിച്ചതില്‍ കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രതിഷേധിച്ചു. യൂണിയന്‍ ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം പാലാരിവട്ടം ബൈപ്പാസ് വഴി തിരികെ കുമാരനാശാന്‍ സൗധത്തില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറുകണക്കിന് ഗുരുദേവവിശ്വാസികള്‍ പങ്കെടുത്തു.
യോഗത്തില്‍ യൂണിയന്‍ ജോ.കണ്‍വീനര്‍ എം.ഡി. അഭിലാഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി.കെ. പത്മനാഭന്‍, എല്‍. സന്തോഷ്, ടി.എം. വിജയകുമാര്‍, കെ.കെ. മാധവന്‍, കെ.പി. ശിവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam