നാലു ലക്ഷത്തിന്റെ ഹാന്‍സ് പിടിച്ചു

Posted on: 08 Sep 2015കാലടി: വര്‍ഷങ്ങളായി പുകയില ലഹരി ഉത്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് വില്‍പ്പന നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി.ആലുവ ഉളിയന്നൂര്‍ ചിത്തക്കണ്ടത്ത് വീട്ടില്‍ അയൂബ്, കൂടാലപ്പാട് ഇടവൂര്‍ നാനേത്താന്‍ വീട്ടില്‍ നിയാസ്,ചേലാമറ്റം കുപ്പിയാന്‍ വീട്ടില്‍ ഷഫീക്ക്, മുടിക്കല്‍ തോപ്പില്‍ വീട്ടില്‍ നാസിം എന്നിവരാണ് പിടിയിലായത്. മരോട്ടിച്ചോട്ടില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹാന്‍സിന്റെ 12000 പാക്കറ്റുകളും ഇവ കടത്താന്‍ ഉപയോഗിച്ച ലോറിയും അകമ്പടിയായി വന്ന കാറുമാണ് പിടിച്ചത്.

More Citizen News - Ernakulam