അധ്യാപകരെ ആദരിച്ചു

Posted on: 08 Sep 2015



എളവൂര്‍: പുളിയനം സ്‌നേഹ സാംസ്‌കാരികകേന്ദ്രം 26 അധ്യാപകരെ ആദരിച്ചു. യോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ നാടിനെ നന്മയിലേക്ക് നയിക്കുന്ന പ്രകാശഗോപുരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കവി എന്‍.കെ. ദേശം അധ്യക്ഷനായി.
കെ.എന്‍. പരമേശ്വരന്‍ നമ്പൂതിരി, ബിന്‍സി പോള്‍, എസ്.ഒ. ദേവസ്സി, എം.എ. രവീന്ദ്രന്‍ നായര്‍, സീന ഷിബു, ഫാ. തോമസ് നരികുളം തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹ വിരുന്നുണ്ടായി.

More Citizen News - Ernakulam