വിശ്വകര്‍മ ഭഗവതി ക്ഷേത്രം: പുനര്‍നിര്‍മാണത്തിന് ശിലയിട്ടു

Posted on: 08 Sep 2015



കുറുമശ്ശേരി: വിശ്വകര്‍മ ക്ഷേത്ര സമാജം ട്രസ്റ്റ് വക ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് ശിലാസ്ഥാപന കര്‍മം നടത്തി. മേല്‍ശാന്തി സുധാകരന്‍, ശില്പാ സത്യപാലന്‍ എന്നിവര്‍ കാര്‍മികരായി. ട്രസ്റ്റിലെ മുതിര്‍ന്ന കാരണവന്മാരായ ടി.കെ. കുമാരന്‍, ടി.ആര്‍. ചെല്ലപ്പന്‍ എന്നിവര്‍ ശിലാസ്ഥാപനം നടത്തി. പി.പി. ശശി, വി.എന്‍. അനില്‍കുമാര്‍, പി.എന്‍. പരമേശ്വരന്‍, പി.കെ. പ്രകാശന്‍, പി.എ. ദിലീപ്, പി.എസ്. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam