യൂത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പ്
Posted on: 08 Sep 2015
കാക്കനാട്: യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്ററി കമ്മിറ്റി ഏകദിന നേതൃത്വ ക്യാമ്പ് നടത്തി. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി മണ്ഡലം പ്രസിഡന്റ് എം.വി. രതീഷ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ്, നഗരസഭാ ചെയര്മാന് പി.ഐ. മുഹമ്മദാലിതുടങ്ങിയവര് സംസാരിച്ചു.