ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയില്‍

Posted on: 08 Sep 2015അമ്പലമേട് : പോലീസ് വല വീശിയിട്ടും കിട്ടാത്ത പ്രതിയെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. നിരവധി കേസ്സുകളില്‍ പ്രതിയായ വൈക്കം സ്വദേശി സ്വാമിനാഥ (21) നെയാണ് 25ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ചോറ്റാനിക്കര, മരട്, തലയോലപ്പറമ്പ്, വെള്ളൂര്‍ പോലീസ് സ്റ്റേഷനുകളിലായി ക്രിമിനല്‍, കഞ്ചാവ്, മോഷണം കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍.
ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസ്സുമായി ബന്ധപ്പെട്ട് മാരകായുധങ്ങള്‍ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ കേസ്സുണ്ട് ഈ കേസ്സില്‍ കോടതി എല്‍പി വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ.് ഉദയംപേരൂര്‍, തിരുവാങ്കുളം, കാഞ്ഞിരമറ്റം, ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നത് ഇയാളാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

More Citizen News - Ernakulam