ശ്രീമൂലം ജൂബിലി ക്ലബ്ബില്‍ എസ്.എം.ജെ. കാരുണ്യ പദ്ധതി

Posted on: 08 Sep 2015



പറവൂര്‍: ശ്രീമൂലം ജൂബിലി ക്ലബ്ബില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.എം.ജെ. കാരുണ്യ പദ്ധതിക്ക് തുടക്കമായി. കാന്‍സര്‍ രോഗികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിജിലന്‍സ് സെല്‍ എസ്.പി. കെ.എം. ടോമി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടോബി മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് മാണി, ഡോ. ടി.വി. ഫ്രാന്‍സിസ്, സോമന്‍ ആലപ്പാട്ട്, കെ.എം. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. നടന്‍ സലിംകുമാറിനെ എസ്.പി. നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു ഓണാഘോഷവും കുടുംബസംഗമവും ഇതോടനുബന്ധിച്ച് നടന്നു.


More Citizen News - Ernakulam