വിവരാവകാശ അപേക്ഷയുടെ പേരിലെ നടപടി ഹൈക്കോടതി റദ്ദാക്കി

Posted on: 08 Sep 2015കൊച്ചി: വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ പേരില്‍ അപേക്ഷകനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌പൈസസ് ബോര്‍ഡിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അമൃതം എം. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്. മൂല്യനിര്‍ണയത്തില്‍ അപാകമുണ്ടെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ അത് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരായ ആരോപണമായി കാണാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ കൂടി ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിക്കാന്‍ വേണ്ടി അപേക്ഷയില്‍ കാരണം വ്യക്തമാക്കിയതാണെന്ന ഹര്‍ജിഭാഗം വാദം കോടതി അംഗീകരിച്ചു. അപേക്ഷയിലെ പരാമര്‍ശത്തിന്റെ േപരിലെ കുറ്റപത്രം കോടതി റദ്ദാക്കിയിട്ടുണ്ട്.

More Citizen News - Ernakulam