കുടുംബ സംഗമം
Posted on: 08 Sep 2015
ആലുവ: ജി.ടി.എന്‍. കമ്പനി മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം നടത്തി. ചുണങ്ങംവേലി പാരിഷ് ഹാളില്‍ നടന്ന പരിപാടി ജി.ടി.എന്‍. ഗ്രൂപ്പ് സീനിയര്‍ ടെക്നിക്കല്‍ വൈസ് പ്രസിഡന്റ് എന്‍.വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഡ്വൈസിങ് വൈസ് പ്രസിഡന്റ് പി.കെ. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എം.എസ്. ശശിരാജ് അധ്യക്ഷത വഹിച്ചു. മുന്‍ സ്പിന്നിങ് മാസ്റ്റര്‍ ഗോപാലകൃഷ്ണന്, കേരള മിനറല്‍സ് ആന്‍ഡ് ക്യാറ്റ് ഫീഡ് എം.ഡി വേണുഗോപാല്‍, കാര്‍ബോറാണ്ടം ജനറല്‍ മാനേജര്‍ പി.ഒ. വില്‍സണ്‍, എ. ബേബി, കെ.പി. അരവിന്ദാക്ഷന്, പി.ജെ. ജോയി, കെ.എ. പൗലോസ്, ടി.ആര്. രാജന്, എന്‍. രാധാകൃഷ്ണന്, അലിക്കുഞ്ഞ്, കെ.എ. വര്‍ഗീസ്, ടി.ടി. ജോര്‍ജ്, ഇ.പി. സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. ആന്റണി ജോര്‍ജ് നന്ദി പറഞ്ഞു.
ആലുവ: ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് എല്‍.ഐ.സി. (ബി.എം.എസ്.) ആലുവ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നിറീക്കോട് മുഖ്യപ്രഭാഷണം നടത്തി. പി.ആര്. രഞ്ജിത്ത്, ടി. ദിനേശ്, ടി.വി. തങ്കച്ചന്, കെ.ജി. സുഗതന് എന്നിവര്‍ സംസാരിച്ചു.