ഓണാഘോഷവും കുടുംബ സംഗമവും

Posted on: 08 Sep 2015ആലുവ: തെക്കേ വെളിയത്തുനാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും പറവൂര്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. രഘുനന്ദനന്‍ അധ്യക്ഷനായി. കരയോഗം ലൈബ്രറിയുടെ ഉദ്ഘാടനം എന്‍.എന്‍. സുകുമാരന്‍ നായര്‍ക്ക് പുസ്തകം നല്‍കി കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസ പുരസ്‌കാരം കെ.പി. ശ്രീകുമാര്‍ വിതരണം ചെയ്തു. അന്‍പത് വര്‍ഷം പിന്നിട്ട ദമ്പതിമാരെ ആദരിച്ചു. ക്വിസ് മത്സരം ഡോ. രാമചന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കി. അനില്‍കുമാര്‍ നന്ദി പറഞ്ഞു.

More Citizen News - Ernakulam