ഹാള്‍ തുറന്നു; കേരഗ്രാമം പദ്ധതിക്കും തുടക്കം
Posted on: 08 Sep 2015
മൂഴിക്കുളം: പാറക്കടവ് ഗ്രാമപഞ്ചായത്ത് മൂഴിക്കുളത്ത് നിര്‍മിച്ച ഡോ. അംബേദ്കര്‍ ഹാളും കേരഗ്രാമം പദ്ധതിയും മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷാജി അധ്യക്ഷനായി.
പ്രസിഡന്റ് പി.വി. ജോസ്, കെ.പി. ധനപാലന്, എം.എ. ചന്ദ്രശേഖരന്, ബിന്‍സി പോള്‍, സയ്നാ ടോമി, എസ്.ബി.സി.വാര്യര്‍, മേരി റപ്പേല്‍, സി.എം. ജോയി, എം.ആര്. രവി, സുബിത്ത് സൂര്യന്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി കെ.ഒ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയുമുണ്ടായി.
22 ലക്ഷം രൂപ ചെലവിലാണ് ഹാള്‍ പണിതത്. 1.5 കോടി രൂപ കേരഗ്രാമം പദ്ധതിക്ക് വിനിയോഗിക്കും.