ഹിന്ദുധര്‍മ പൂര്‍ണിമാസംഘം പ്രവര്‍ത്തനോദ്ഘാടനം

Posted on: 08 Sep 2015പിറവം: ഓണക്കൂറില്‍ ഹിന്ദുധര്‍മ പൂര്‍ണിമാസംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം തുറവൂര്‍ സുരേഷ് നിര്‍വഹിച്ചു. ഓണക്കൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ കൂടിയ യോഗത്തില്‍ സംഘം പ്രസിഡന്റ് കെ.ജി. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
ഹിന്ദുധര്‍മ പൂര്‍ണിമാസംഘത്തിന്റെ പ്രഥമ വിദ്യാപൂര്‍ണിമാ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ കെ.കെ. വിശ്വനാഥന്‍ വിതരണം ചെയ്തു. പാമ്പാക്കുട പഞ്ചായത്തില്‍നിന്നും എസ്എസ്എല്‍സി. പ്ലസ് ടു പരീക്ഷകളില്‍ എണ്‍പത് ശതമാനത്തിനുമേല്‍ മാര്‍ക്ക്‌നേടിയ മുപ്പത്തിയഞ്ചോളം കുട്ടികള്‍ക്കാണ് സംഘം മെഡലും മെമന്റോയും അടങ്ങുന്ന 'വിദ്യാപൂര്‍ണിമ' പുരസ്‌കാരം നല്‍കിയത്.
സംഘം ആരംഭിച്ച രക്തദാന ഫോറത്തിന്റെ ഉദ്ഘാടനം എന്‍.ആര്‍. ജയപ്രകാശില്‍നിന്നും സമ്മതപത്രം ഏറ്റുവാങ്ങി തുറവൂര്‍ സുരേഷ് നിര്‍വഹിച്ചു.

More Citizen News - Ernakulam