യുവതിയുടെ പരാതിയില്‍ നിഷാമിനെതിരെ വീണ്ടും അന്വേഷണം
Posted on: 08 Sep 2015
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ യുവതി നല്കിയ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് വീണ്ടും അന്വേഷണം തുടങ്ങി. രണ്ട് വര്‍ഷം മുമ്പാണ് നിഷാം ആക്രമിച്ചതായി യുവതി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവം പോലീസ് ഒത്തുതീര്‍പ്പാക്കിയതായി ആരോപണമുണ്ടായിരുന്നു.
ഇപ്പോള്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ പോലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്. കേസില്‍ നിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നിഷാമിന്റെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.