വാര്‍ഷികാഘോഷം

Posted on: 08 Sep 2015ചെറായി: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡിലെ പുലരി വയോജന ക്ലബ്ബിന്റെ വാര്‍ഷികാഘോഷം നടത്തി.
മഞ്ഞുമാത അങ്കണവാടിയില്‍ പുരുഷന്‍ ചെറായി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രമണി അജയന്‍ അധ്യക്ഷത വഹിച്ചു.
സുബോധ ഷാജി, വാസുദേവന്‍ ചള്ളിയില്‍, ജെ.എച്ച്.ഐ ദാമോദരന്‍, റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വയോജനങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

More Citizen News - Ernakulam