പിതാവിന് ജീവനാംശം: ലിസിയുടെ വാദം കൂടി കേട്ട് തീര്‍പ്പിന് നിര്‍ദേശം

Posted on: 08 Sep 2015കൊച്ചി: പ്രായമായ പിതാവിന് ജീവനാംശവും ചികിത്സാച്ചെലവും നല്‍കണമെന്ന അപേക്ഷ ചലച്ചിത്ര നടി ലിസിയെക്കൂടി കേട്ട് തീര്‍പ്പാക്കാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജീവനാംശവും ചികിത്സാച്ചെലവുമായി 5500 രൂപ എന്‍.ഡി. വര്‍ക്കിക്ക് നല്‍കാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഉത്തരവിട്ടത് തന്നെ കേള്‍ക്കാതെയാണെന്നു കാണിച്ച് ലിസി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ആര്‍.ഡി.ഒ.യുടെ 2015 മാര്‍ച്ച് 3-ലെ ഉത്തരവിനു ശേഷം ഇതുവരെയുള്ള തുക നല്‍കണം. അതിന്റെ രശീതി ഹാജരാക്കിയാല്‍ ലിസിയെക്കൂടി കേട്ട് ആര്‍.ഡി.ഒ. തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. ജീവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥയല്ലെന്നാണ് ലിസിയുടെ വാദം.

More Citizen News - Ernakulam