ഗുരുനിന്ദയ്‌ക്കെതിരെ പ്രധിഷേധം

Posted on: 08 Sep 2015



ചെറായി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം. നടത്തിയ ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശില്‍ തറച്ചതായി അവതരിപ്പിച്ച ടാബ്ലോക്കെതിരെ ബി.ജെ.പി. എടവനക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധിഷേധ റാലി നടത്തി.
എടവനക്കാട് അണിയല്‍ ബസാറില്‍ നിന്ന് ആരംഭിച്ച റാലി ചാത്തങ്ങാട് ബസാറില്‍ സമാപിച്ചു. റാലിയില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.
ബ്ലോക്ക്-മണ്ഡലം ഭാരവാഹികളായ അഡ്വ. ഷൈജു, ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam