ശ്രീനാരായണഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധം

Posted on: 08 Sep 2015ചെറായി: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ച സി.പി.ഐ. എമ്മിനെതിരെ പ്രതിഷേധം ഇരമ്പി.
എസ്.എന്‍.ഡി.പി. യോഗം വൈപ്പിന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ചെറായിയില്‍ ശ്രീനാരായണീയര്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി.
ചെറായി കരുത്തലയില്‍ നിന്നാരംഭിച്ച റാലി ഗൗരീശ്വരത്ത് ശ്രീനാരായണ നഗറില്‍ സമാപിച്ചു. യൂണിയന്റെ കീഴിലുള്ള 22 ശാഖാ യോഗങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കം നൂറുകണക്കിന് ശ്രീനാരായണീയരും വനിതാ സംഘം, ശ്രീനാരായണ ധര്‍മസേന, സൈബര്‍ സെല്‍, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ശ്രീനാരായണ നഗറില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍, സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
റാലിക്ക് യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.വി. സുധീശന്‍, വി.വി. അനില്‍, സി.കെ. ഗോപാലകൃഷ്ണന്‍, ശശിധരന്‍, പി.വി. തങ്കപ്പന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് കല സന്തോഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് സജിത്ത്, സെക്രട്ടറി വിനുരാജ് പരമേശ്വരന്‍, ധര്‍മസേന യൂണിയന്‍ ചെയര്‍മാന്‍ ഷാംലാല്‍, കണ്‍വീനര്‍ റെജിന്‍ പി. രഞ്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam