ഗോശ്രീ കവലയില്‍ സമരം തുടരുന്നു; ഡിവൈഎഫ്ഐ ധര്‍ണ നടത്തി
Posted on: 08 Sep 2015
വൈപ്പിന്‍ : ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സുരക്ഷിത യാത്രാ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന സമരം തുടരുന്നു. തിങ്കളാഴ്ച ഡിവൈഎഫ്ഐ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് അഡ്വ. എ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.എസ്. രതീഷ് അധ്യക്ഷനായി. സെക്രട്ടറി എ.പി. പ്രിനില്‍, വി.ടി. സൂരജ്, പി.ഡി. ലൈജു, ലിറ്റീഷ്യ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച കേരള കര്‍ഷകസംഘം നടത്തിയ ധര്‍ണ എ. എ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. അയ്യമ്പിള്ളി ഭാസ്കരന് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് എ.ആര്. ചന്ദ്രബോസ്, സെക്രട്ടറി ഡോ. കെ.കെ. ജോഷി, കെ. കെ. ഗോപി എന്നിവര്‍ സംസാരിച്ചു.
യാത്രയ്ക്ക് ബദല്‍ സംവിധാനം ഒരുക്കുംവരെ സമരം തുടരുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സി.കെ. മോഹനന് പറഞ്ഞു. ചൊവ്വാഴ്ച കെ.എസ്.കെ.ടി.യു. വിന്റെ നേതൃത്വത്തിലാണ് ധര്‍ണ.