മോദി ഭീരുവായ പ്രധാനമന്ത്രി -ഉമ്മന്‍ചാണ്ടി

Posted on: 08 Sep 2015വരാപ്പുഴ: മൈതാനങ്ങളില്‍ വാചാലനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ഭയക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിടാനാകണം.
പാര്‍ലമെന്റില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഇന്ത്യയിലെ ഏക പ്രധാനമന്ത്രി മോദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദി പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് കാലത്ത് നൂറുനൂറ് വാഗ്ദാനങ്ങളായിരുന്നു നല്‍കിയത്. ഒന്നുപോലും നടപ്പിലാക്കാനായില്ല. കള്ളപ്പണം കണ്ടെത്തി ഇന്ത്യയിലെത്തിക്കുമെന്നും അത് ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്നുമൊക്കെ പ്രഖ്യാപിച്ച മോദിക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂനമ്മാവില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

More Citizen News - Ernakulam