വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ നടത്തി

Posted on: 08 Sep 2015



വൈപ്പിന്‍ : ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വൈപ്പിന്‍കരയിലെ പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ധര്‍ണ നടത്തി. നായരമ്പലം വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. ടി. എം. കുഞ്ഞു മുഹമ്മദ്, വി. കെ. കുട്ടപ്പന്‍, സി. ബി. സുഭാഷ്, കെ. ജി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലും ധര്‍ണ നടന്നു.


More Citizen News - Ernakulam