ഓണാഘോഷം നടത്തി
Posted on: 08 Sep 2015
പറവൂര്‍: തത്തപ്പിള്ളി ശ്രീനാരായണ വായനശാല ഓണാഘോഷം നടത്തി. സമാപന സമ്മേളനം വി. ഡി. സതീശന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
എ.ജി. മുരളി, അജിത്കുമാര്‍ ഗോതുരുത്ത്, സുനില്‍ദത്ത്, ഷെറീന അബ്ദുല്‍ കരീം, ശ്രീദേവി പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വായനശാലാംഗങ്ങള് അവതരിപ്പിച്ച കലാപരിപാടി, വിദ്യാഭ്യാസ-കുടുംബശ്രീ അവാര്‍ഡ് വിതരണം എന്നിവയും ഉണ്ടായി.
പറവൂര്‍ ടൗണ്‍ സെന്‍ട്രല്‍ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷവും കുടുംബമേളയും നടത്തി. പറവൂര്‍ എസ്.ഐ ടി.വി. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. ആഷിക് അധ്യക്ഷത വഹിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണന് ഓണസന്ദേശം നല്കി. കമല്‍നാഥ് ഭട്ട്, പി.പി. ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍: ഏഴിക്കര ആയപ്പിള്ളി കൂട്ടായ്മ നടത്തിയ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപി അധ്യക്ഷത വഹിച്ചു. പി.പി. കലാധരന്‍, ജയകുമാര്‍ ഏഴിക്കര, കെ.എ. ജോസഫ്, ടി.പി. സ്നേഹചന്ദ്രന്‍, കെ.എ. ലാലു എന്നിവര്‍ പ്രസംഗിച്ചു. ഡോ. സജു എന്‍. രാജന്, ഖാലിദ് കെടാമംഗലം എന്നിവരെ ആദരിച്ചു.