പറവൂരില്‍ എസ്എന്‍ഡിപി യൂണിയന് പ്രതിഷേധ പ്രകടനം
Posted on: 08 Sep 2015
പറവൂര്‍: കണ്ണൂരില്‍ സിപിഎം നടത്തിയ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച ടാബ്ലോ അവതരിപ്പിച്ച് അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പറവൂര്‍ എസ്എന്‍ഡിപി യൂണിയന് പ്രകടനം നടത്തി.
മെയിന്‍ റോഡില്‍ നടത്തിയ പ്രകടനത്തില്‍ എസ്എന്‍ഡിപി ഭാരവാഹികള്‍, വനിതാസംഘം, യൂത്ത്മൂവ്മെന്റ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. യൂണിയന് പ്രസിഡന്റ് സി. എന്‍. രാധാകൃഷ്ണന്, സെക്രട്ടറി ഹരി വിജയന്, ഷൈജു മനയ്ക്കപ്പടി, ഡി. ബാബു, കെ. ബി. സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.