അധ്യാപകദിനം ആചരിച്ചു

Posted on: 08 Sep 2015



പറവൂര്‍: അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു. അധ്യാപകരെ വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളും ആശംസാ കാര്‍ഡുകളും നല്‍കി വരവേറ്റു. അധ്യാപകരെ ആദരിക്കുന്ന സംഗീതശില്‍പവും ഉണ്ടായി. സ്‌കൂള്‍ മാനേജര്‍ എം.എം. തമ്പി അധ്യാപകദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ എം.വി. ഷാജി, വൈസ് പ്രിന്‍സിപ്പല്‍ സിന്ധു നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam