അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Posted on: 08 Sep 2015
പറവൂര്‍: നഗരസഭ എട്ടാം വാര്‍ഡ് പറവൂത്തറയില് പണിതീര്‍ത്ത അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി കെ. പി. ധനപാലന് മുഖ്യാതിഥി ആയിരുന്നു. നഗരസഭാ വൈസ് ചെയര്മാന് കെ.എസ്. ഷാഹുല്‍ ഹമീദ്, എ. കെ. അംബിക, പ്രദീപ് തോപ്പില്‍, ജോബി പഞ്ഞിക്കാരന്‍, കെ.എ. വിദ്യാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെട്ടിടത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ അങ്കണവാടി പ്രവര്‍ത്തനത്തിന് സൗജന്യമായി മറ്റൊരു കെട്ടിടം വിട്ടുതന്ന കെ.പി. ജോസഫിനെയും ദീര്‍ഘകാലം അങ്കണവാടി വര്‍ക്കറായി പ്രവര്‍ത്തിച്ച കനകമ്മ സദാനന്ദനെയും പൊന്നാട അണിയിച്ച് ആദരിച്ചു. എം.എല്‍.എ.യുടെ വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 7.20 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയത്.