എല്ലാ കവലകളിലും ഗ്രാമദീപം തെളിക്കുമെന്ന് എം.പി.

Posted on: 08 Sep 2015



കരുമാല്ലൂര്‍: ഗ്രാമ നഗര വ്യത്യാസമില്ലാതെ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാം കവലകളിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് കെ.വി. തോമസ് എം.പി. പറഞ്ഞു. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാട്ടുപുറം സൊസൈറ്റി കവലയില്‍ സ്ഥാപിച്ച ലൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ നൂറാമത്തെ ലൈറ്റാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആറ് കോടിയോളം രൂപ ഇതുവരെ ഗ്രാമദീപം പദ്ധതിക്കായി ചെലവഴിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. ജോസഫ്, എ.എം. അലി, സൂസന്‍ വര്‍ഗീസ്, കെ.ആര്‍. നന്ദകുമാര്‍, കെ.എസ്. പൗലോസ്, സി.എ. ഹരിദാസ്, ബാബു മാത്യു, എ.എം. അബൂബക്കര്‍, പി.എ. സക്കീര്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam