കുഫോസില്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍

Posted on: 08 Sep 2015കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) എംബിഎ എനര്‍ജി മാനേജ്‌മെന്റ്, എംടെക് കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, എംടെക് ഓഷ്യന്‍ സേഫ്റ്റി എന്‍ജിനീയറിംഗ് എന്നീ കോഴ്‌സുകളില്‍ അക്കാദമിക് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, അധ്യാപനം, ഗവേഷണം എന്നീ മേഖലകളില്‍ 20 വര്‍ഷത്തെ പരിചയം എന്നിവ വേണം. 65 വയസ്സില്‍ കവിയരുത്. പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 15. രജിസ്ട്രാര്‍, കേരള ഫിഷറീസ് സമുദ്രപഠന സര്‍വകാലശാല, പനങ്ങാട് (പിഒ), 682 506 എ വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിേട്ടാ അപേക്ഷകള്‍ സ്വീകരിക്കും.

More Citizen News - Ernakulam