ആരക്കുഴ പഞ്ചായത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തുടങ്ങി
Posted on: 08 Sep 2015
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരക്കുഴ പഞ്ചായത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തുടങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷവും തദ്ദേശ്ശീയര്‍ സമാഹരിച്ച 10 ലക്ഷവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കിയത്. 200 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്കു സഹായകമാകും. നാലാം വാര്‍ഡിലാണ് പദ്ധതി തുടങ്ങിയത്.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. . പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്കിയ ആല്‍ബി പ്ലാത്തോട്ടത്തെ ആദരിച്ചു.