പോത്താനിക്കാട് വീണ്ടും ഭീതിയില്‍; ഇന്ന് സര്‍വകക്ഷിയോഗം
Posted on: 08 Sep 2015
പോത്താനിക്കാട്: മൂവാറ്റുപുഴ നഗരസഭയുമായി ചേര്‍ന്ന് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോര്‍ജ് അറിയിച്ചു. ചൊവ്വാഴ്ച പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചേരുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ അധികൃതരുടെ നടപടികള്‍ വൈകുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ജില്ലയില്‍ തെരുവ് നായകളുടെ ആക്രമണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്നത് മൂവാറ്റുപുഴ,കോതമംഗലം മേഖലയിലാണ്. ഒട്ടേറെ പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എന്നിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ആറു മാസം മുമ്പ് പോത്താനിക്കാട് പഞ്ചായത്തിലെ കാരിമറ്റത്ത് വളര്‍ത്തുമൃഗങ്ങളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. തിങ്കളാഴ്ച കാലാമ്പൂര് നാലു പേരെ ആക്രമിച്ച് പരിക്കേല്പിച്ച നായ പശുവിനെയും വെറുതെ വിട്ടില്ല. ആക്രമണത്തിനുശേഷം നായ എങ്ങോട്ടാണ് പോയതെന്ന് നാട്ടുകാര്‍ക്കറിയില്ല.