നവോത്ഥാന സമ്മേളനം

Posted on: 08 Sep 2015



കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറി നവോത്ഥാന സമ്മേളനം നടത്തി. ശ്രീനാരായണ ഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സമ്മേളം. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷനായി.
അമ്പിളി ജഗത്സന്‍, ടി.എന്‍. ശശി, മഞ്ജു സുനില്‍ എന്നിവര്‍ ജയന്തി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. താലൂക്ക് ഭാരവാഹികളായ വി.കെ. ഷാജി, ഉഷ മാനാട്ട്, വാര്‍ഡ് മെമ്പര്‍ ബീന രാജു, പി.പി. സുരേന്ദ്രന്‍, ലളിത ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam