ഉളിയന്നൂര്‍ കരയോഗം കുടുംബസംഗമം
Posted on: 08 Sep 2015
കടുങ്ങല്ലൂര്‍: ഉളിയന്നൂര്‍ 3766-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നടന്നു. കരയോഗമന്ദിരത്തില്‍ നടന്ന പരിപാടി താലൂക്ക് യൂണിയന് സെക്രട്ടറി പി.എസ്.വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി.മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. വനിതാസമാജം താലൂക്ക് യൂണിയന് സെക്രട്ടറി എന്‍.ടി.ജലജകുമാരി, എ.എന്‍.ജയകുമാര്‍, കെ.മുരളീധരന്, ടി.ജയകുമാര്‍, എം.രമേഷ്, എന്‍.വി.വിപിന്‍, തുളസിമണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരയോഗം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.